കുമരകത്ത് പൊലീസിന്റെ മൂക്കിന് താഴെ എക്സൈസിന്റെ കഞ്ചാവ് വേട്ട

Kerala

കുമരകം : കുമരകം പോലീസിൻറെ മൂക്കിനു താഴെ എക്സൈസ് ഉദ്യോഗസ്ഥരുടെ കഞ്ചാവ് വേട്ട. വിജനമായ കുമരകം പുതിയകാവ് വാര്യത്ത്കടവ് റോഡ്, ആറാട്ട് കടവ് റോഡ് എന്നിവ കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടി കൂടിയത്.
കുമരകം കുറുപ്പം പറമ്പിൽ ശ്രീജിത്ത് (36) ആണ് പിടിയിലായത്. ഏകദേശം രണ്ട് വർഷം മുൻപ് കേരള സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റിൽ നിന്നും ഒന്നാം സമ്മാനം നേടിയ വ്യക്തിയാണ് പിടിയിലായ ശ്രീജിത്ത്.
തിങ്കളാഴ്ച ഉച്ചയോടെ വേഷം മാറി എത്തിയ എക്സൈസ് ഉദ്യോഗസ്ഥരാണ് ശ്രീജിത്തിനെ പിടി കൂടിയത്. വിൽപ്പന നടത്താൻ കഴിയും വിധത്തിൽ ചെറുതായി ഉരുട്ടിവച്ച കഞ്ചാവ് പൊതി പുതിയകാവ് റോഡിൽ നിന്ന ജനങ്ങളെ കാണിച്ച് ബോധ്യപ്പെടുത്തിയും രണ്ട് പേരെ സാക്ഷികളായി രേഖപ്പെടുത്തി ഒപ്പു വെപ്പിച്ചുമാണ് എക്സൈസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
50 ഗ്രാമിന് 2500 ലധികം രൂപയിൽ കൂടുതൽ വിലക്കാണ് ഇവർ വിൽപ്പന നടത്തുന്നതെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജനങ്ങളോട് പറഞ്ഞു.
കുമരകത്തെ വിദ്യാലയങ്ങളിൽ മയക്കുമരുന്നും കഞ്ചാവും വർദ്ധിക്കുന്നു എന്ന ആശങ്കകൾക്ക് പിന്നാലെയാണ് കുമരകം ഗവൺമെൻറ് ഹൈസ്കൂളിൽ സമീപത്തു നിന്നും എക്സൈസ് ഈ കഞ്ചാവ് വേട്ട. സ്കൂൾ ഇടവേളകളിലും വൈകുന്നേരങ്ങളിലും സ്കൂളിൻറെ വിജനമായ പ്രദേശത്ത് കുട്ടികളുടെ കൂട്ടങ്ങളെ കാണാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
കുമരകത്തെ കൗമാരത്തെ ഇല്ലാതാക്കുന്ന മയക്കുമരുന്ന് കഞ്ചാവ് ഉപയോഗങ്ങൾ തടയാൻ എക്സൈസും പോലീസും ശക്തമായ പ്രവർത്തനം നടത്തണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു

Leave a Reply

Your email address will not be published. Required fields are marked *