കുമരകം : കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ഗ്രാമപ്പഞ്ചായത്തിൻ്റെ സഹകരണത്തിൽ രാത്രികാല ഡോക്ടർ സേവനം ഉറപ്പാക്കുമെന്ന് എ.എം. ബിന്നു . ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് ആദ്യ ഘട്ട പ്രവർത്തനം സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം പടിഞ്ഞാറൻ മേഖലയ്ക്ക് പ്രതീക്ഷ നൽകിയാണ് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തിരുവാർപ്പ് ബ്ലോക്ക് ഡിവിഷൻ മെമ്പർ എ.എം ബിന്നു സത്യപ്രതിജ്ഞ ചെയ്തത് .
കേരള കോൺഗ്രസ് (എം) തോമസ് കോട്ടൂർ ആദ്യ ഒന്നര വർഷവും ജനാധിപത്യ കേരള കോൺഗ്രസ് ജയിംസ് കുര്യൻ രണ്ടാമത്തെ ഒന്നര വർഷവും അവസാന രണ്ട് വർഷം സി.പി.എം എന്ന മുൻധാരണയിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന തിരഞ്ഞെടുപ്പ് വരണാധികാരി ആർ.ഡി.ഒ വിനോദ് രാജ് നിയന്ത്രിച്ചു. പ്രസിഡൻ്റ് ആര്യാ രാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
തിരുവാർപ്പ് ,കുമരകം , ചീപ്പുങ്കൽ , കൈപ്പുഴമുട്ട് പ്രദേശങ്ങളിലെ ജനങ്ങൾ ഏറ്റവും അധികം ആശ്രയിക്കുന്ന കുമരകം കമ്മൂണിറ്റി ഹെൽത്ത് സെൻ്ററിൽ രാത്രികാല ഡോക്ടർ സേവനം , ടൂറിസം മേഖലയുടെ വളർച്ച , കാർഷിക മേഖലയ്ക്ക് കൂടുതൽ ആനുകൂല്യങ്ങൾ എന്നിവ പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും DPC അംഗീകാരം നേടി നടപ്പിലാക്കാൻ ശ്രമിക്കുമെന്നും എ.എം. ബിന്നു പറഞ്ഞു.