കുമരകം : വ്യത്യസ്തമായ രീതിയിൽ പരിസ്ഥിതി സൗഹാർദ്ദപരമായി അലങ്കാരങ്ങൾ നിർമ്മിക്കുന്ന കുമരകത്തെ കോക്കനട്ട് ലഗൂൺ ഹോട്ടൽ ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല.
കേരളീയ വാസ്തുശില്പ ഭംഗി വിളിച്ചോതുന്ന റിസോർട്ടിലെ പ്രധാന കെട്ടിടത്തിന്റെ മാതൃക ബിസ്ക്കറ്റിൽ നിർമ്മിച്ചാണ് സഞ്ചാരികൾക്ക് വിസ്മയ കാഴ്ച ഒരുക്കിയിരിക്കുന്നത്.
അഞ്ച് കിലോയിൽ അധികം ബിസ്കറ്റും അഞ്ചു ദിവസത്തെ അധ്വാനവും ഇതിന് വേണ്ടി വന്നതായും ബിസ്ക്കറ്റും ഐസിങ്ങും നീല ശംഖുപുഷ്പം എന്നിവയും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചതെന്നും ഹോട്ടലിലെ എക്സിക്യൂട്ടീവ് ഷെഫ് ജെറി മാത്യു പറഞ്ഞു.
ഹോട്ടലിൽ എത്തുന്ന സഞ്ചാരികൾ ഉപേക്ഷിക്കുന്ന ശീതള പാനീയ ബോട്ടിലുകൾ ഉപയോഗിച്ചും ചിരട്ടപ്പൂളുകൾ ഉപയോഗിച്ച് മറ്റൊരു ക്രിസ്മസ് ട്രീ യും ലഗൂണിന്റെ ക്രിസ്തുമസ് ആഘോഷങ്ങളുടെ മാറ്റ് കൂട്ടുന്നു. ക്രിസ്തുമസ് പുതുവത്സര ആഘോഷം പ്രമാണിച്ചെത്തുന്ന വിനോദസഞ്ചാരികൾക്കായി ഇത്തവണ കേരളീയ കലാരൂപങ്ങളും കള്ള് ചെത്ത് മുതൽ ഓല മെടയൽ വരെയുള്ള നാടൻ ജോലികളുടെ പരിചയപ്പെടുത്തലും ഉണ്ടാകുമെന്ന് ജനറൽ മാനേജർ ഹരികൃഷ്ണൻ പറഞ്ഞു.
20 ഓളം വരുന്ന നക്ഷത്ര ഹോട്ടലുകളിൽ മുഴുവൻ മുറികളും ബുക്കിംഗ് ആണെങ്കിലും 30 ശതമാനം വിദേശ സഞ്ചാരികളാണ് ഇത്തവണ കുമരകത്ത് എത്തുന്നത്.
കയറിൽ ഒരുക്കിയ ഭീമൻ നക്ഷത്രത്ത് ഉള്ളിൽ പുൽക്കൂട് നിർമ്മിച്ചാണ് ബാക്ക് വാട്ടർ റിപ്പിൾസ് റിസോർട്ട് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് .
ജനുവരി ആദ്യ വാരം വരെ ഹൗസ് ബോട്ടുകൾ പൂർണ്ണമായും ബുക്കിംഗിലാണ്.