തിരുവനന്തപുരം: സോളാര്‍ കേസ് ശില്പികളും പിതാക്കന്മാരും കോണ്‍ഗ്രസുകാരെന്ന് കെ ടി ജലീല്‍. സോളാര്‍ രക്തത്തില്‍ ഇടത് പക്ഷത്തിന് പങ്കില്ല. വ്യക്തിഹത്യയെ അനുകൂലിക്കുന്നവരല്ല ഇടതു പക്ഷം. ഏഷ്യാനെറ്റ് ന്യൂസ് അല്ലേ കത്ത് പുറത്ത് വിട്ടത്. ഉമ്മന്‍ ചാണ്ടി കേസ് കൊടുത്തത് ഏഷ്യാനെറ്റിന് എതിരായാണ്. 50 ലക്ഷം രൂപ കൊടുത്താണ് കത്ത് വാങ്ങിയതെന്ന് മറ്റൊരു മാധ്യമം ഇന്ന് റിപോര്‍ട്ട് ചെയ്തില്ലേ. സിബിഐ റിപ്പോര്‍ട്ടില്‍ എവിടെ എങ്കിലും ഇടതു പക്ഷ സര്‍ക്കാരിന്റെ പങ്കിനെ കുറിച്ച് ഒരു വാക്ക് ഉണ്ടോ? ഈ കേസ് കൊണ്ടുവന്നത് ഇടതുപക്ഷമാണോ. ഇടതുകക്ഷികള്‍ നിറവേറ്റിയത് പ്രതിപക്ഷ ധര്‍മ്മമാണ്. ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നാട്ടില്‍ പാട്ടാക്കിയതില്‍ തങ്ങള്‍ക്ക് പങ്കില്ല. ഈ രക്തത്തില്‍ ഇടതുപക്ഷത്തിന് പങ്കില്ല. യുഡിഎഫിനാണ് പങ്ക് എന്നും കെ ടി ജലീല്‍ പറഞ്ഞു.
സോളാര്‍ കേസ് ശില്പികളും പിതാക്കന്മാരും കോണ്‍ഗ്രസുകാരെന്ന് കെ ടി ജലീല്‍
