കൊല്ലം: കെഎസ് യു നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു കൊല്ലത്ത് ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് നടത്തുന്നു. ആഷിക് ബൈജു, നെഫ്സൽ കളത്തിക്കാട് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാവിനെതിരെ വധശ്രമത്തിന് കേസ് എടുത്ത നടപടിക്കെതിരെ കുണ്ടറ പൊലീസ് സ്റ്റേഷൻ യൂത്ത്കോൺഗ്രസ്സ്- കെഎസ് യു പ്രവർത്തകർ ഉപരോധിച്ചിരുന്നു. ഉപരോധത്തിൽ പങ്കെടുത്ത കെഎസ് യു നേതാക്കളെ ആണ് അറസ്റ്റ് ചെയ്തത്.
കൊല്ലത്ത് ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്
