സെക്രട്ടേറിയറ്റിനു മുന്നില്‍ പത്മജാ വേണുഗോപാലിന്റെ ഫോട്ടോ കത്തിച്ച് കെഎസ് യു പ്രവർത്തകർ. ബിജെപിയില്‍ അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്.പ്രതിഷേധത്തിനിടെ പത്മജാ വേണുഗോപാലിന്റെ ഫോട്ടോ നിലത്തിട്ട് കത്തിച്ച് പ്രതിഷേധിക്കുകയായിരുന്നു പ്രവർത്തകർ.
മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവുമായിരുന്ന കെ. കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേർന്നു. പ്രകാശ് ജാവദേക്കറില്‍ നിന്നാണ് അവർ അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസില്‍ കഴിഞ്ഞ കുറേ വർഷങ്ങളായി സന്തുഷ്ടയല്ലെന്നും നിരവധി തവണ പരാതി നല്‍കിയിട്ടുണ്ടെന്നും പദ്മജ പറഞ്ഞു.