കൊല്ലം: കൊല്ലത്ത് കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.കൊല്ലം കൊട്ടാരക്കര പുലമണില്‍ ഇന്നലെ രാത്രി 12നായിരുന്നു അപകടം. തൃക്കണ്ണമംഗല്‍ സ്വദേശി ഗിരീഷ് കുമാറാ(ദീപു)ണ് മരിച്ചത്.
കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിലേക്ക് സ്കൂട്ടര്‍ ഇടിച്ചു കയറിയായിരുന്നു അപകടം. സ്ഥലത്ത് വച്ചു തന്നെ ഗിരീഷ് മരിച്ചു. കരിക്കത്ത് കെ.എസ്.ആര്.ടി.സി. ബസ് സ്കൂട്ടര്‍ യാത്രികരെ ഇടിച്ചതിനെത്തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.