തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസുകളുടെ ടിക്കറ്റ് ബുക്കിംഗ് സ്വിഫ്റ്റിന്‍റെ വെബ്സൈറ്റിലേക്കു മാറ്റുന്നു. onlineksrtcswift.com എന്ന വെബ്സൈറ്റിലാണ് ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക ഒന്നിലധികം ബസുകളിലെ ടിക്കറ്റുകള്‍ ഒരുമിച്ചെടുക്കാനുള്ള ലിങ്ക് ടിക്കറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
അതേസമയം കെഎസ്‌ആര്‍ടിസിയുടെ ഓണ്‍ലൈൻ റിസര്‍വേഷൻ ഉള്‍പ്പെടെ സ്വിഫ്റ്റിന്‍റെ വെബ്സൈറ്റിലേക്കു മാറ്റിയത് നിയമവിരുദ്ധമാണെന്നു കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ അനുകൂല സംഘടനയായ റ്റിഡിഎഫിന്‍റെ വര്‍ക്കിംഗ് പ്രസിഡന്‍റ് എം. വിൻസെന്‍റ് എംഎല്‍എ പറഞ്ഞു. കെഎസ്‌ആര്‍ടിസിയുടെ ഓണ്‍ലൈൻ റിസര്‍വേഷൻ സംവിധാനത്തെ തകര്‍ത്ത് സ്വകാര്യ ബസ് ലോബികളെ സഹായിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
കെഎസ്‌ആര്‍ടിസിയുടെ ബസ് റിസര്‍വേഷൻ സ്വതന്ത്ര കന്പനിയുടെ വെബ്സൈറ്റിലേക്ക് ഏത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് മാറ്റുന്നതെന്നു മനസിലാകുന്നില്ലെന്നും നിലവില്‍ മുഴുവൻ യാത്രക്കാരും ഉപയോഗിക്കുന്ന വെബ്സൈറ്റ് സ്വിഫ്റ്റിന്‍റെ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നത് കോര്‍പറേഷന്‍റെ വരുമാനത്തെ ഉള്‍പ്പെടെ പ്രതികൂലമായി ബാധിക്കുമെന്നും വിൻസെന്‍റ് പറഞ്ഞു.