കെഎസ്ആർടിസി സമരം പൊളിഞ്ഞു, കേരളത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്: മന്ത്രി കെ ബി ഗണേഷ് കുമാർ

Breaking Kerala Local News

കെഎസ്ആർടിസി സമരം പൊളിഞ്ഞുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. പ്രാകൃത സമരങ്ങൾ അനുവദിക്കില്ല എന്നും ജനങ്ങളോടാണ് വാശി കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നഷ്ട പരിഹാരത്തിന് കെ എസ് ആർ ടി സി എംടി സമരാഹ്വാനം നടത്തിയവർക്ക് നോട്ടീസ് നൽകും.6 .3 ശതമാനത്തിൻ്റെ കുറവ് മാത്രമാണ് കെ എസ് ആർ ടി സി സർവ്വീസി ഉണ്ടായിട്ടുള്ളത്. കെ എസ് ആർ ടി സി ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. ഇന്നത്തെ സമരം ദുഖകരമെന്നും സമരം ജനങ്ങളും കെഎസ്ആർടിസി ജീവനക്കാരും തള്ളിയെന്നും മന്ത്രി പറഞ്ഞു.സമരത്തിന്റെ മറവിൽ കെഎസ്ആർടിസി ബസ് ആക്രമണം കർശന നടപടി സ്വീകരിക്കും. പൊലീസ് അന്വേഷണവും വകുപ്പുതല അന്വേഷണവും നടക്കും . വാഹനം തകർത്തതിൽ ജീവനക്കാർ ഉണ്ടെങ്കിൽ അവരെ പിരിച്ചുവിടുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം തൊഴിലാളികള്‍ നടത്തിയ പണിമുടക്ക് പരാജയപ്പെട്ടു. 98% സര്‍വീസുകളും കൃത്യമായി നടന്നു. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടക്കി 24 മണിക്കൂറും പണിമുടക്കാന്‍ ആയിരുന്നു ആഹ്വാനമെങ്കിലും പാളി പോവുകയായിരുന്നു.

സംസ്ഥാനത്തുടനീളം 24 മണിക്കൂര്‍ സമരമാണ് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് പ്രഖ്യാപിച്ചത്. എന്നാല്‍ രാവിലെ മുതല്‍ സര്‍വീസുകള്‍ ഒന്നും തന്നെ മുടങ്ങിയില്ല. 98 ശതമാനം സര്‍വീസുകളും മുടക്കമില്ലാതെ നടന്നു. ജീവനക്കാരും കൃത്യസമയത്ത് ജോലിയില്‍ പ്രവേശിച്ചു. ഓര്‍ഡിനറി, സ്വിഫ്റ്റ് ദീര്‍ഘദൂര ബസ്സുകള്‍ എല്ലാം നിരത്തിലിറങ്ങി

Leave a Reply

Your email address will not be published. Required fields are marked *