‘കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്ബളമെങ്കിലും കൊടുക്കൂ’ : കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

Breaking Kerala

എറണാകുളം: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്ബളം വൈകുന്നതില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി.കഴിഞ്ഞ മാസത്തെ ശമ്ബളമെങ്കിലും കൊടുക്കൂ എന്ന് കോടതി നിര്‍ദേശിച്ചു.ശമ്ബളവിതരണ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്തെന്ന് കോടതി ചോദിച്ചു.ആഗസ്തിലെ ശമ്ബളം കൊടുത്താലേ ജീവനക്കാര്‍ക്ക് ശരിക്കും ഓണം ആഘോഷിക്കാനാകു. കഴിഞ്ഞവര്‍ഷവും ഓണത്തിന് ശമ്ബളം നല്‍കണമെന്ന ഉത്തരവ് കോടതിയില്‍ നിന്നുണ്ടായിരുന്നു.എന്നാല്‍ ഉത്തരവിനെതിരെ അപ്പീല്‍ പോവുകയാണ് സര്‍ക്കാര്‍ ചെയ്തത്.തുടര്‍ന്ന് ശമ്ബളം പണമായും കൂപ്പണമായും നല്‍കാമെന്ന തീരുമാനമെടുത്തു. ശമ്ബളം നല്‍കണമെന്ന കാര്യം എപ്പോഴും കോടതിയെക്കൊണ്ട് ഓര്‍മിപ്പിക്കുന്നത് എന്തിനെന്ന് കോടതിചോദിച്ചു.

ഉന്നത സമിതി യോഗം ചേര്‍ന്ന് കെഎസ്‌ആര്‍ടിസിയില്‍ ശമ്ബളം കൊടുക്കാന്‍ എന്ത് തീരുമാനം എടുത്തുവെന്ന് കോടതി ചോദിച്ചു.പണം തരില്ലെന്ന് പറയാനാണോ മൂന്ന് മന്ത്രിമാര്‍ യോഗം നടത്തിയത് എന്തുകൊണ്ട് സര്‍ക്കാരിന് പണം നല്‍കാന്‍ കഴിയുന്നില്ല?ശമ്ബളം പണം ആയി തന്നെ കൊടുക്കണം.കൂപ്പണ്‍ വിതരണം അനുവദിക്കില്ല.കേസ് ഈ മാസം 24ലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *