റോബിൻ ബസിനെ വെട്ടാൻ ഇറക്കിയ കെഎസ്ആർടിസി പ്രത്യേക കോയമ്പത്തൂർ സർവീസ് ആരംഭിച്ചു

Kerala

പത്തനംതിട്ട: റോബിൻ ബസിനെ വെട്ടാൻ ഇറക്കിയ കെഎസ്ആർടിസി പ്രത്യേക കോയമ്പത്തൂർ സർവീസ് ആരംഭിച്ചു. എസി ലോ ഫ്ലോർ ബസ് ആണ് റോബിന്റെ അതേ റൂട്ടിൽ അരമണിക്കൂർ മുൻപേ പത്തനംതിട്ടയിൽ നിന്നും പുതിയ സർവീസ് തുടങ്ങിയത്. അതേസമയം റോബിൻ ബസിന്റെ രണ്ടാം ദിവസത്തെ സർവീസ് പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു.

എത്ര പിഴ ഇട്ടാലും യാത്ര തുടരുമെന്ന് നടത്തിപ്പുകാർ പറഞ്ഞു. കെഎസ്ആർടിസിയുടെ ബദൽ സർവീസ് കാര്യമാക്കുന്നില്ലന്നും റോബിൻ ബസ് ജീവനക്കാർ പറയുന്നു. കഴിഞ്ഞ ദിവസം ‘റോബിന്‍’ ബസിന് തമിഴ്‌നാട്ടിലും വന്‍ പിഴ ഈടാക്കിയിരുന്നു. തമിഴ്‌നാട്ടിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ ചാവടി ചെക്‌പോസ്റ്റില്‍ എഴുപതിനായിരത്തി നാനൂറ്റി പത്ത് രൂപയാണ് ഈടാക്കിയത്. അനുമതി ഇല്ലാതെ യാത്ര നടത്തിയതിനാണ് ഇരട്ടി പിഴ ഈടാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *