തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ കീഴിൽ സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകൾ അധികം വൈകാതെ യാഥാർത്ഥ്യമാകും എന്ന് റിപ്പോർട്ട്. ഈ മാസം 30 ന് മുമ്പ് ഡ്രൈവിംഗ് സ്കൂൾ തുടങ്ങാനുള്ള ലൈസൻസ് വാങ്ങാൻ കെ എസ് ആർ ടി സി മാനേജിംഗ് ഡയറക്ടർ യൂണിറ്റ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നൽകി.
ആദ്യഘട്ടത്തിൽ കെ എസ് ആർ ടി സിയുടെ കീഴിൽ ഡ്രൈവിംഗ് സ്കൂൾ തുടങ്ങുന്നത് 23 കേന്ദ്രങ്ങളിലായിരിക്കും. ടെസ്റ്റ് ഗ്രൗണ്ട് അടക്കം ഒരുക്കാനും കെ എസ് ആർ ടി സി എം ഡി നിര്‍ദ്ദേശം നൽകിക്കഴിഞ്ഞു.മിതമായ നിരക്കിൽ മികച്ച നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം നൽകുകയാണ് ലക്ഷ്യം.കെ എസ് ആർ ടി സിയിലെ വിദഗ്ധരായ ഇൻസ്ട്രക്ടർമാരുടെ സേവനമടക്കം ഡ്രൈവിംഗ് സ്‌കൂളുകൾക്കായി വിനിയോഗിക്കും.