ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ
ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവർക്ക്
സസ്പെൻഷൻ. കൽപ്പറ്റ യൂണിറ്റിലെ
ഡ്രൈവറായ എച്ച് സിയാദിനെയാണ്
അന്വേഷണ വിധേയമായി സസ്പെൻഡ്
ചെയ്തത്. ബസ്സ് ഓടിക്കുന്നതിനിടെ ഡ്രൈവർ
മൊബൈൽ ഉപയോഗിച്ചിരുന്നു. ഇത്
ശരിവെക്കുന്ന രീതിയിൽ കണ്ടക്ടറും മൊഴി
നൽകി. മൊബൈൽ ഉപയോഗിച്ചുകൊണ്ട്
വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ
റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ
അടിസ്ഥാനത്തിലാണ് ഡ്രൈവർക്കെതിരെ
നടപടിയുണ്ടായത്.
ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ
