കാട്ടാക്കട: കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ മര്‍ദിച്ച കേസിലെ പ്രതി പിടിയില്‍. പുളിയറക്കോണം കുളങ്ങരവിളാകം വീട്ടില്‍ സുബ്രഹ്മണ്യനെയാണ് അറസ്റ്റ് ചെയ്തത്. പേരൂര്‍ക്കട മണികണ്ഠേശ്വരം സ്വദേശി ജയമോഹനനെയാണ് ആക്രമിച്ചത്.
ഇന്നലെ രാവിലെയാണ് സംഭവം. പുളിയറക്കോണത്തുവച്ച് ഡ്രൈവറെ ബസിനുള്ളില്‍ കയറി ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. സ്ഥലത്ത് റോഡ് സൈഡില്‍ ലോട്ടറി വില്‍പ്പന നടത്തുകയാണ് പ്രതി. ലോട്ടറി തട്ട് മറയ്ക്കുന്ന വിധം ബസ് പാര്‍ക്ക് ചെയ്തതില്‍ പ്രകോപിതനായ പ്രതി ബസിനകത്ത് കയറി ഡ്രൈവറെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.