ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരി പോയി: അപകടം ഒഴിവായത് തലനാരിഴക്ക്

Kerala

കൊച്ചി: ദേശീയപാതയില്‍ ഓട്ടത്തിനിടെ കെഎസ്‌ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരി പോയി. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലാണ് സംഭവം.മൂന്നാറില്‍ നിന്ന് ആലുവ ഭാഗത്തേക്ക് വരികയായിരുന്ന ബസിന്‍റെ ടയറാണ് ഊരിപോയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല.

തിങ്കളാഴ്ചയായിരുന്നു സംഭവം. കെഎസ്‌ആര്‍ടിസി ബസിന്‍റെ മുൻ വശത്തെ ടയറാണ് നഷ്ടപ്പെട്ടത്. സംഭവസമയം ബസില്‍ അധികം യാത്രക്കാരില്ലാഞ്ഞതും റോഡില്‍ വാഹനങ്ങളുടെ തിരക്ക് കുറവായിരുന്നതും വലിയ അപകടമാണ് ഒഴിവാക്കിയത്.

ടയര്‍ നഷ്ടപ്പെട്ടിട്ടും നിയന്ത്രണം തെറ്റിയ ബസ് കുറച്ച്‌ ദൂരം കൂടെ മുന്നോട്ട് പോയശേഷമാണ് നിന്നത്. സംഭവത്തില്‍ ബസിന്‍റെ മുൻ ചക്രത്തിന്‍റെ റിമ്മിനും കേടുപാടുകള്‍ സംഭവിച്ചിരുന്നു. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.

Leave a Reply

Your email address will not be published. Required fields are marked *