കെ.എസ്.ആർ.ടി.സി. ബസ് നിയന്ത്രണംവിട്ട് റോഡിൽ നിന്നും തെന്നിമാറി സംരക്ഷണഭിത്തിയിൽ തങ്ങി നിന്നു; ഒഴിവായത് വൻ ദുരന്തം

Breaking Kerala

ഇടുക്കി: പീരുമേട് കരടിക്കുഴി അയ്യപ്പ കോളേജിന് സമീപം കെ.എസ്.ആർ.ടി.സി.ബസ് നിയന്ത്രണംവിട്ട് റോഡിൽ നിന്നും തെന്നി മാറി സംരക്ഷണഭിത്തിയിൽ തങ്ങിനിന്നു. തലനാരിഴയ്ക്ക് പരിക്കേൽക്കാതെ യാത്രക്കാർ രക്ഷപ്പെട്ടു.കുമളിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന ബസാണ് രാവിലെ അഞ്ചിന് അപകടത്തിൽപ്പെട്ടത്. വലിയ തിട്ടയ്ക്ക് മുകളിൽ വാഹനം തട്ടി താഴേക്ക് മറിയാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കൊട്ടരക്കര ഡണ്ടിഗൽ ദേശീയ പാതയിൽ പീരുമേട് കരടിക്കുഴിക്ക് സമീപം 56-ാം മൈൽ ഭാഗത്താണ് ബസ് അപകടത്തിൽപ്പെട്ടത്.കുമളി ഡിപ്പോയിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന കെ. എസ്.ആർ.ടി.സി. ബസ് നിയന്ത്രണംവിട്ട് റോഡിൽ നിന്നും തെന്നിമാറി റേഡരികിലെ സംരക്ഷണഭിത്തിയിൽ തങ്ങി നിൽക്കുകയായിരുന്നു. താഴെ സ്വകാര്യ കോളേജിലെ ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ മതിലിലാണ് ബസ് തങ്ങിനിന്നത്. അപകടം നടക്കുന്ന സമയത്ത് ഹോസ്റ്റലിൽ ലിചാർത്ഥികളുമുണ്ടായിരുന്നു. ഫോഴ്‌സ് പൊലീസ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്റ് എന്നിവർ സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *