കെഎസ്‌ആര്‍ടിസിക്ക്‌ സര്‍ക്കാര്‍ 71 കോടി രൂപ അനുവദിച്ചു

Breaking Kerala

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിക്ക്‌ സംസ്ഥാന സര്‍ക്കാര്‍ സഹായമായി 71 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.പെൻഷൻ വിതരണത്തിനായാണ്‌ തുക അനുവദിച്ചത്‌. നവംബര്‍ മുതല്‍ പെൻഷന്‌ ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കണ്‍സോഷ്യം വഴി ലഭ്യമാക്കാനായിരുന്നു മുൻ തീരുമാനം. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ്‌ ഈ മാസത്തെ പെൻഷൻ വിതരണത്തിന്‌ ആവശ്യമായ തുക സര്‍ക്കാര്‍ സഹായമായി ലഭ്യമാക്കാൻ തീരുമാനിച്ചത്‌.

കോര്‍പറേഷന്‌ ഒമ്ബത്‌ മാസത്തിനുള്ളില്‍ 1335 കോടി രൂപയാണ്‌ സര്‍ക്കാര്‍ നല്‍കിയത്‌. ഈ വര്‍ഷത്തെ ബജറ്റ്‌ വകയിരുത്തിയിട്ടുള്ളത്‌ 900 കോടിയും. രണ്ടാം പിണറായി സര്‍ക്കാര്‍ 5034 കോടി രൂപയാണ്‌ കെഎസ്‌ആര്‍ടിസിക്ക്‌ സഹായമായി നല്‍കിയത്‌. ഒന്നാം പിണറായി സര്‍ക്കാര്‍ 4936 കോടി നല്‍കി. രണ്ട്‌ എല്‍ഡിഎഫ്‌ സര്‍ക്കാരുകള്‍ ഏഴര വര്‍ഷത്തിനുള്ളില്‍ നല്‍കിയത്‌ 9970 കോടി രൂപയാണ്‌. യുഡിഎഫ്‌ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ആകെ സഹായം 1543 കോടി രൂപയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *