വാഴ വെട്ടിയ സംഭവം; കർഷകന് നഷ്ട പരിഹാരം നൽകും

Breaking Kerala

കോതമംഗലം വാരപ്പെട്ടിയിൽ 220 കെവി ലൈനിനു കീഴിലുള്ള വാഴ കെഎസ്ഇബി വെട്ടിയ സംഭവത്തിൽ കർഷകന് നഷ്ടപരിഹാരം നൽകും. മൂന്നര ലക്ഷം രൂപയാണ് കെഎസ്ഇബി നഷ്ടപരിഹാരം നൽകുക. കൃഷി വകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ചയിലാണ് നഷ്ട പരിഹാരം നൽകാൻ തീരുമാനിച്ചത്. ചിങ്ങം ഒന്നിന് തന്നെ പണം നൽകുമെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി.

വാരപ്പെട്ടിയിലെ കാവുംപുറം തോമസിന്‍റെ 406 വാഴകളാണ് വാഴയില തട്ടി ലൈൻ തകരാറായെന്ന കാരണം ചൂണ്ടിക്കാട്ടി കെഎസ്ഇബി വെട്ടിയത്. വിളവെടുപ്പിന് തയ്യാറായിരുന്ന വാഴകളാണ് വെട്ടിയതെന്നും, കർഷകനെ മുന്‍കൂട്ടി അറിയിക്കാൻ പറ്റിയില്ലെന്നതും നഷ്ടപരിഹാരം നൽകാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചെന്ന് മന്ത്രി പറഞ്ഞു. കർഷകന് ഉണ്ടായ സാമ്പത്തിക നഷ്ടവും കൂടി കണക്കാക്കി മാനുഷിക പരിഗണന നൽകിയാണ് ഒരു പ്രത്യേക കേസായി പരിഗണിച്ച് ധനസഹായം നല്‍കുവാന്‍ തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *