ഡോ. കെ. ആര്‍ ഓര്‍മയ്ക്കുള്ള കെ. ആര്‍. എന്‍. എം എസ് ആശുപത്രിയില്‍ ശാസ്ത്രീയ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു

Kerala Local News

കടുത്തുരുത്തി:മുൻ രാഷ്ട്രപതി ഡോ. കെ. ആർ നാരായണന്റെ ഓർമ്മയ്ക്കായുള്ള കെ. ആർ.എൻ.എം. എസ് ആശുപത്രിയിൽ ശസ്ത്രക്രിയ വിഭാഗം പ്രവർത്തനമാരംഭിച്ചതായി പ്രസിഡന്റ് ഇൻ ചാർജ്ജ് ഡോ. സിന്ധുമോൾ ജേക്കബ്ബ് അറിയിച്ചു.

6 വർഷമായി ഉഴവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം സെപഷ്യാലിറ്റി ആശുപത്രിയായി ഉയർത്തിയിട്ട് . എന്നാൽ സർജറി ആദ്യമായിട്ടാണ് ആരംഭിച്ചത്. ഇതിനു നേതൃത്വം കൊടുത്ത ടീമംഗങ്ങളെ ബ്ലോക്ക് പഞ്ചായത്തിന്റേ്റേയും ആശു പത്രി വികസന സമിതി യുടേയും നേതൃത്വത്തിൽ ആദരിച്ചു.ആദ്യ ദിവസം മൂന്ന് മേജർ ശസ്ത്രക്രിയകളാണ് നടന്നത്. ഹെർണിയ, അപ്പെന്റി സെക്ടമി, ഗാംഗ് ളിയ തുടങ്ങി സ്പൈനൽ അനസ്തേഷ്യ നൽകി ചെയ്യുന്ന മുഴുവൻ ശസ്ത്രക്രീയകളും ഇവിടെ ചെയ്യാൻ കഴിയുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. രാജേഷ് വി. ആർ അറിയിച്ചു.സർജിക്കൽ ഉപകരണങ്ങൾ വാങ്ങാൻ ബ്ലോക്ക് പഞ്ചായത്ത് 7 ലക്ഷം രൂ അടിയന്തിരമായി അനുവദിച്ചു. ഡയാലിസിസിനായി ജനങ്ങളിൽ നിന്നും സംഭാവനയായി ലഭിച്ച 8.75 ലക്ഷം രൂപയിൽ ബാലൻസ് വന്ന 1.75 ലക്ഷം രൂപ അനസ്തേഷ്യ ഉപകരണങ്ങൾ വാങ്ങുവാൻ ഉപയോഗിച്ചു .ആദ്യ ദിവസം മൂന്ന് മേജർ ശസ്ത്രക്രിയകളാണ് നടന്നത്. ഹെർണിയ, അപ്പെന്റി സെക്ടമി, ഗാംഗ് ളിയ തുടങ്ങി സ്പൈനൽ അനസ്തേഷ്യ നൽകി ചെയ്യുന്ന മുഴുവൻ ശസ്ത്രക്രീയകളും ഇവിടെ ചെയ്യാൻ കഴിയുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. രാജേഷ് വി. ആർ അറിയിച്ചു.സർജിക്കൽ ഉപകരണങ്ങൾ വാങ്ങാൻ ബ്ലോക്ക് പഞ്ചായത്ത് 7 ലക്ഷം രൂ അടിയന്തിരമായി അനുവദിച്ചു. ഡയാലിസിസിനായി ജനങ്ങളിൽ നിന്നും സംഭാവനയായി ലഭിച്ച 8.75 ലക്ഷം രൂപയിൽ ബാലൻസ് വന്ന 1.75 ലക്ഷം രൂപ അനസ്തേഷ്യ ഉപകരണങ്ങൾ വാങ്ങുവാൻ ഉപയോഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *