കെ.പി.എസ്.ടി.എ വിദ്യാഭ്യാസ ജില്ലാ കമ്മറ്റി ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

Kerala

കോതമംഗലം : അധ്യാപകരുടെയും ജീവനക്കാരുടെയും 22% ഡി.എ കുടിശ്ശിക, 2019- ലെ ശമ്പളപരിഷ്കരണ കുടിശ്ശിക എന്നിവ അടിയന്തരമായി അനുവദിക്കണമെന്ന് കെ.പി.എസ്.ടി.എ കോതമംഗലം വിദ്യാഭ്യാസ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 2024 ജൂലൈ ഒന്നുമുതൽ നൽകേണ്ട പുതിയ ശമ്പള പരിഷ്കരണം നടപ്പിലാക്കാത്തതിൽ പ്രമേയം സർക്കാരിനെ കുറ്റപ്പെടുത്തി. കുട്ടികളുടെ സ്കോളർഷിപ്പ്, യൂണിഫോം, ഉച്ച ഭക്ഷണ ഫണ്ടുകൾ എന്നിവ അനുവദിക്കുന്നതിന് അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ് പഠനക്യാമ്പ് ഉദ്ഘാടനം ചെയ്തു.ജില്ലാ ജോയിന്റ് സെക്രട്ടറി ജോൺ പി പോൾ അധ്യക്ഷത വഹിച്ചു.കെപിഎസ് ടി എ മുൻ സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി ഷാജു കെ. എൽ മുഖ്യപ്രഭാഷണം നടത്തി.സെൻറ് അഗസ്റ്റിൻസ് സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ റിനി മരിയ,സംസ്ഥാന നിർവാഹക സമിതി അംഗം വിൻസൻറ് ജോസഫ് ,സിജു ഏലിയാസ്, ബേസിൽ ജോർജ്,എൽദോസ് സ്റ്റീഫൻ, രാജേഷ് പ്രഭാകർ, ദീപ ജോസ്, അജിത് കടമ്പനാട്, ജീനാ തോമസ്,എൽദോസ് എം എ , മോൻസി ഓ .പി , ലാലി ജയിംസ് എന്നിവർ പ്രസംഗിച്ചു.പെരുമ്പാവൂർ, കോതമംഗലം സബ് ജില്ലകളിലെ പ്രവർത്തകർ ക്യാമ്പിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *