കൊച്ചി: യൂത്ത്കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് കെപിസിസി. രാഹുൽ ഗാന്ധിയോട് നേതൃത്വം ഈ കാര്യം ആവശ്യപ്പെടും. കെ സുധാകരനെ അറസ്റ്റ് ചെയ്ത വിഷയത്തിൽ ഉൾപ്പെടെ സംസ്ഥാനത്ത് ഒരിടത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്ത് ഇറങ്ങിയില്ലെന്നും നേതൃത്വം വിലയിരുത്തി. പ്രവർത്തകർക്കിടയിൽ ആഴത്തിലുള്ള വിഭാഗീയ പ്രവർത്തനങ്ങൾ വർദ്ധിച്ചു വരികയാണെന്ന് നേതൃത്വം രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തും.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് കെപിസിസി നേതൃത്വം
