കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പന്‍ കോളജിലെ വിദ്യാര്‍ഥി യൂണിയന്‍ ഓഫീസ് തീവച്ച നിലയില്‍. ക്രിസ്തുമസ് അവധിക്കുശേഷം ഓഫീസ് തുറന്നപ്പോഴാണ് തീവച്ചനിലയില്‍ കണ്ടത്.
കെ.എസ്.യുവിന്‍റെ നേതൃത്വത്തിലുള്ള യൂണിയന്‍ നിലവില്‍വന്ന ശേഷം ഓഫീസ് നവീകരിച്ചിരുന്നു.
ഓഫീസിലെ കസേര, തോരണങ്ങള്‍ തുടങ്ങിയവ കത്തിനശിച്ചു. അന്വേഷണമാവശ്യപ്പെട്ട് കസബ പൊലീസിനും പ്രിന്‍സിപ്പലിനും കെ. എസ്. യു പരാതി നൽകി.
കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ വിദ്യാര്‍ഥി യൂണിയന്‍ ഓഫീസ് തീവച്ച നിലയില്‍
