കോഴിക്കോട് വനിതാ ടിടിഇക്ക് നേരെ യാത്രക്കാരന്റെ ആക്രമണം

Uncategorized

കോഴിക്കോട് വനിതാ ടിടിഇക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. പാലക്കാട് സ്വദേശി രജിതയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മംഗലാപുരം- ചെന്നൈ എ്കസ്പ്രസില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയില്‍വെച്ചാണ് ഉദ്യോഗസ്ഥയ്ക്ക് നേരെ വയോധികനായ യാത്രക്കാരന്റെ ആക്രമണം ഉണ്ടായത്. ജനറല്‍ ടിക്കറ്റ് എടുത്ത ഇയാള്‍ റിസര്‍വേഷന്‍ കോച്ചിലായിരുന്നു യാത്ര ചെയതത്. റിസര്‍വ് ചെയ്ത യാത്രക്കാര്‍ എത്തിയപ്പോള്‍ ടിടിഇ വയോധികനോട് സീറ്റില്‍ നിന്ന് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു.

ഇത് കൂട്ടാക്കാതെ വന്നപ്പോള്‍ ടിടിഇ വീണ്ടും മാറിയിരിക്കാന്‍ പറഞ്ഞു. അപ്പോഴാണ് വയോധികന്‍ ടിക്കറ്റ് പരിശോധകയുടെ മുഖത്തടിച്ചത്. ഇതുകണ്ടുനിന്ന കോച്ചിലെ മറ്റൊരു യാത്രക്കാരന്‍ അയാളെ തടയുകയായിരുന്നു. അതിനിടെ വണ്ടി കൊയിലാണ്ടി സ്റ്റേഷനില്‍ എത്തിയപ്പോള്‍ കോച്ചില്‍ നിന്ന് ഇറങ്ങുന്നതിനിടെ വീണ്ടും വയോധികന്‍ ടിടിഇയുടെ മുഖത്തടിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *