കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം ആദ്യദിനം പൂര്‍ത്തിയാകുമ്പോള്‍ പോയിന്റ് നിലയില്‍ കോഴിക്കോടും തൃശൂരും മുന്നിൽ. 157 പോയിന്റുകളാണ് ഇരുജില്ലകളും നേടിയിരിക്കുന്നത്. 152 പോയിന്റുമായി തൊട്ടുപിന്നാലെ കണ്ണൂരാണ്. 149 പോയിന്റുകളോടെ ആതിഥേയരായ കൊല്ലാം മൂന്നാം സ്ഥാനത്താണുള്ളത്. നാലാംസ്ഥാനത്ത് 146 പോയിന്റുകളോടെ പാലക്കാടാണ്. 59 ഇനങ്ങളിലാണ് ആദ്യദിനം മത്സരങ്ങള്‍ നടക്കുന്നത്. മോഹിനിയാട്ടമായിരുന്നു ആദ്യത്തെ മത്സരയിനം. പതിനാലായിരത്തോളം മത്സരാര്‍ഥികള്‍ അഞ്ചുദിവസങ്ങളിലായി വിവിധ വേദികളില്‍ എത്തും.
കോഴിക്കോടും തൃശൂരും ഒപ്പത്തിനൊപ്പം
