കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് വിതരണം നിർത്തിവെച്ച സംഭവം; അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശിച്ച് മന്ത്രി വീണാ ജോർജ്

Health Kerala

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്ന് വിതരണം നിർത്തിവെച്ച വിതരണക്കാരുടെ നടപടിയിൽ ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെട്ടു. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജ് അധികൃതരോട് നിർദ്ദേശിച്ചിട്ടുണ്ട്.

സൗജന്യ ചികിത്സകൾ ഇതുവരെ മുടങ്ങിയിട്ടില്ല .അത് തുടരുമ്പോഴും വൃക്ക രോഗികൾ ക്യാൻസർ രോഗികൾ തുടങ്ങിയവർക്കായി ആവശ്യമരുന്നുകൾ എത്തിക്കാനുള്ള നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ 150 അവശ്യമരുന്നുകൾ അടിയന്തരമായി കാരുണ്യ വഴി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിതരണം ചെയ്യും

കണ്ണൂർ, വയനാട് മലപ്പുറം ജില്ലകളിൽ നിന്നും മികച്ച ചികിത്സയ്ക്കായി ജനങ്ങൾ എത്തിച്ചേരുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്രയേറെ വിദഗ്ധ ചികിൽസയാണ് ലഭ്യമാക്കുന്നത്. സാധാരണക്കാരന് ആശ്രയിക്കാവുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നവരുടെ ബാഹുല്യം കാരണം ഉണ്ടാകുന്ന അസൗകര്യങ്ങൾ ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *