കോഴിക്കോടും കണ്ണൂരും തൃശൂരും സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

Kerala

കണ്ണൂർ: കണ്ണൂരിലും കോഴിക്കോടും യാത്രക്കാരെ വലച്ച് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. ബസ് ജീവനക്കാരനെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് തലശ്ശേരി, പാനൂർ, കൂത്തുപറമ്പ് മേഖലകളിൽ പണിമുടക്ക്. ഏതാണ്ട് 15 ലധികം റൂട്ടുകളിൽ ബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു.

കരിയാട്-തലശ്ശേരി റൂട്ടിലോടുന്ന ബസിലെ കണ്ടക്ടർക്കെതിരെ രണ്ട് വിദ്യാർത്ഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. എന്നാൽ കെട്ടിമച്ച പരാതിയാണെന്നാണ് ബസ് ജീവനക്കാർ ആരോപിക്കുന്നത്. പണിമുടക്കിന് തൊഴിലാളികൾ വാട്ട്സ് ആപ്പിലൂടെ ആഹ്വാനം നൽകുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *