അഞ്ച് മിനിറ്റിൽ അൽഫാം നൽകിയില്ല; ഹോട്ടൽ ജീവനക്കാർക്ക് നേരെ യുവാക്കളുടെ ആക്രമണം

Breaking Kerala

കോഴിക്കോട്: അഞ്ച് മിനിറ്റ് കൊണ്ട് അൽഫാം നൽകാത്തതിന് യുവാക്കൾ ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചെന്ന് പരാതി. അൽഫാം എത്താൻ വൈകിയതിനെ തുടർന്ന് യുവാക്കൾ ഹോട്ടൽ ജീവനക്കാരെ കടയിൽ കയറി മർദിച്ചു. സംഭവത്തിൽ തിരുവമ്പാടി പൊലീസ് കേസെടുത്തു.

കോഴിക്കോട് തിരുവമ്പാടി ഇലന്തുകടവിലെ ന്യൂ മലബാർ എക്സ്പ്രസ്സ് ഹോട്ടലിൽ ഇന്നലെ രാത്രി 10 മണിയോടെ ആണ് ആക്രമണം ഉണ്ടായത്. കോടഞ്ചേരി സ്വദേശികളായ യുവാക്കൾ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു എന്ന് ഹോട്ടൽ ജീവനക്കാർ പൊലീസിൽ പരാതിനൽകി. ഇരുവിഭാഗവും നൽകിയ പരാതികളിൽ രണ്ടുകൂട്ടർക്കുമെതിരെ തിരുവമ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *