കോഴിക്കോട് കാറിൽ പെട്രോള്‍ ഒഴിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം

Breaking Kerala

കോഴിക്കോട്: കാറില്‍ പെട്രോളൊഴിച്ച്‌ തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം. വടകര ദേശീയ പാതയില്‍ മീത്തലെ മുക്കാളിയില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.പേരാമ്ബ്ര എരവട്ടൂര്‍ സ്വദേശി ബിജു(43) ആണ് ആത്മഹത്യാശ്രമം നടത്തിയത്. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ കാറിന്റെ ചില്ല തകര്‍ത്ത് ബിജുവിനെ പുറത്തെടുത്തു.

80 ശതമാനത്തോളം പൊള്ളലേറ്റ ബിജുവിനെ ആദ്യം മാഹി സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. മാഹി കാനറാ ബാങ്ക് ജീവനക്കാരനാണ് ബിജു. പെട്രോള്‍ കൊണ്ടുവന്ന കന്നാസ് പോലീസ് കണ്ടെടുത്തു. ഡിവൈഎസ്പി ആര്‍ ഹരി പ്രസാദ് സ്ഥലത്തെത്തി. സംഭവത്തില്‍ അഗ്നി രക്ഷാസേനയും ചോമ്ബോല പോലീസും തുടര്‍ നടപടി സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *