പോക്‌സോ കേസില്‍ ഒന്നാം പ്രതിക്ക് 33 വര്‍ഷം കഠിന തടവും പിഴയും

Kerala

കോഴിക്കോട്: പോക്‌സോ കേസില്‍ ഒന്നാം പ്രതിയായ കോഴിക്കോട് സ്വദേശി ഷാജി മുനീറിന് 33 വര്‍ഷം കഠിന തടവും രണ്ട് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും വിധിച്ച്‌ കോടതി.അതേ സമയം കേസില്‍ രണ്ടാം പ്രതിയായ കക്കോടി സ്വദേശി അല്‍ ഇര്‍ഷാദിന് 4 വര്‍ഷം കഠിന തടവും അമ്ബതിനായിരം രൂപ പിഴയും വിധിച്ചു. കോഴിക്കോട് അതിവേഗ പോക്‌സോ കോടതിയാണ് വിധിച്ചത്. പതിനാല് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് വിധി.

സംഭവം നടന്നത് 2017 സെപ്റ്റംബര്‍ 9 നും ഒക്ടോബറിലുമാണ്. പതിനാലുകാരിയെ കുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വച്ച്‌ പീഡിപ്പിച്ചതായിയാണ് കേസ്. 2018 ല്‍ ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിന്റെ വിധി വന്നിരിക്കുന്നത് നീണ്ട വിചാരണക്കിടയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *