കോഴിക്കോട്: പി.എസ്.സി മുൻ ചെയര്‍മാൻ അഡ്വ. എം.കെ. സക്കീര്‍ വഖഫ് ബോര്‍ഡിന്റെ പുതിയ ചെയര്‍മാനാകും. സക്കീറിനെ വഖഫ് ബോര്‍ഡ് അംഗമാക്കി നിയമിച്ച് ഉത്തരവിറങ്ങി.
ടി.കെ. ഹംസ രാജിവെച്ച ഒഴിവിലാണ് നിയമനം. വഖഫ് ബോര്‍ഡ് ചെയര്‍മാൻ തെരഞ്ഞെടുപ്പ് ഉടൻ നടക്കും.2016ലാണ് സക്കീര്‍ പി.എസ്.സി ചെയര്‍മാനായി നിയമിക്കപ്പെട്ടത്.
മുംബൈ ഗവ. ലോ കോളജില്‍നിന്ന് എല്‍.എല്‍.ബി ബിരുദവും തിരുവനന്തപുരം ഗവ. ലോ കോളജില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി.
1990ല്‍ തൃശൂര്‍ ബാറില്‍ അഭിഭാഷകനായി പ്രവര്‍ത്തനമാരംഭിച്ചു. 2006-11 കാലയളവില്‍ തൃശൂര്‍ കോടതിയില്‍ ഗവ. പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറുമായും പ്രവര്‍ത്തിച്ചു.
ആഗസ്റ്റ് ഒന്നിനാണ് വഖഫ് ബോര്‍ഡ് ചെയര്‍മാൻ സ്ഥാനം ടി.കെ ഹംസ രാജിവച്ചത്. ഒന്നര വര്‍ഷം കാലാവധി ബാക്കിനില്‍ക്കെയായിരുന്നു രാജി.