മീനടം: ഞായറാഴ്ച രാവിലെയാണ് കോട്ടയം മീനടം നെടുംപൊയ്കയിൽ ഗൃഹനാഥനെയും മകനെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇവർ മരിക്കാനിടയായ സാഹചര്യം ആദ്യഘട്ടത്തിൽ വ്യക്തമല്ലായിരുന്നു, പിന്നീടാണ് ഗൃഹനാഥന്റെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയത്.
മീനടം വട്ടുകളത്തിൽ ബിനു (48), മകൻ ബി.ശിവഹരി (9) എന്നിവരെയാണ് ഇന്നലെ രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തിയശേഷം ബിനു ജീവനൊടുക്കുകയായിരുന്നു.
വായ്പയെടുത്തു വാങ്ങിയ മൊബൈൽ ഫോണിന്റെ കുടിശിക ആവശ്യപ്പെട്ട് സ്വകാര്യ കമ്പനി ജീവനക്കാർ നിരന്തരമായി ശല്യപ്പെടുത്തിയതു മൂലമാണു ജീവനൊടുക്കുന്നതെന്ന് കുറിപ്പിലുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.