കോട്ടയം: കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രധാന വരുമാന മാർഗ്ഗമായ റബ്ബർ ഏതാനും വർഷങ്ങളായി വിലയിടിവിന്റെ പിടിയിലാണ് എന്നത് പകൽ പോലെ വ്യക്തമാണെന്ന് റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് മെമ്പറും ബിജെപി നേതാവുമായ എൻ ഹരി. ഇതിന് പരിഹാരം കാണുമെന്ന് എൽഡിഎഫ് സർക്കാർ പ്രകടനപത്രികയിൽ തന്നെ വ്യക്തമാക്കുകയും തറവില 250 രൂപയായി നിജപ്പെടുത്തുകയും ചെയ്യും എന്ന് പ്രഖ്യാപിച്ചിരുന്നു. വർഷങ്ങൾ അനവധി കഴിഞ്ഞിട്ടും വാഗ്ദാനം വെള്ളത്തിൽ വരച്ച വര പോലെ കിടക്കുന്നു. കർഷകന് എന്നും ദുരിതവും കടക്കെണിയും മാത്രം വർഷാ വർഷം ബില്ലുകൾ ലഭ്യമാവുന്ന മുറയ്ക്ക് കർഷകർക്ക് സബ് സിഡി നൽകി വന്നിരുന്നു. എന്നാൽ സർക്കാർ ബോധപൂർവ്വം യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഓൺലൈനായി അപേക്ഷി സമർപ്പിക്കേണ്ടതിനായി പ്രവർത്തിച്ചിരുന്ന സെർവറുകൾ പണി മുടക്കിയിട്ട് മാസങ്ങളായി. ഇതിന്റെ തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമമേ നടത്തിയിട്ടില്ല. പണം നൽകാൻ സാധിക്കാത്തതിനാൽ സെർവർ തകരാർ മനപൂർവ്വം പരിഹരിക്കാത്തതാണ്. എന്തിനേറെ പറയുന്നു ഈ സെർവർ നിയന്ത്രിക്കുന്ന സ്ഥാപനത്തിന് നൽകേണ്ട വാർഷിക പരിപാലന നിരക്കും നാളിതു വരെ നൽകിയിട്ടില്ല. അത് മാത്രമല്ല റബ്ബർ ബോർഡ് പലതവണ ഈ സൈറ്റ് ഓപ്പണാക്കി തരണം എന്ന് പറഞ് സർക്കാറിന് മുൻപും കത്ത് നൽ കിയിട്ടുളളതാണ് ഇത് ആദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നു അത് മാത്രമല്ല ചുരുങ്ങിയ സമയം കൊണ്ട് ഇത് നടത്തിയെടുക്കാൻ കഴിയാത്ത അവസ്ഥ ഉദ്യോഗസ്ഥർക്ക് ഉണ്ടാകും ഇതെല്ലാമാണ് വസ്തുത എന്നിരിക്കെ ഇപ്പോൾ കിട്ടികക്കാണ്ടിരിക്കുന്ന സബ്സിഡി പോലും മുടങ്ങുകയാണ് ഇത് മന:പൂർവ്വം സർക്കാർ സാമ്പത്തികം ലാഭിക്കുന്നതിനും പഴി കേന്ദ്രത്തിനും എന്ന നിലപാടിൽ എത്തിക്കാനാണ് മുഖ്യമന്ത്രി തന്റെ യാത്രയിൽ കോട്ടയത്തും പത്തനംതിട്ടയിലും റബ്ബർ വിലയിടിവിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നു. റബ്ബർ ബോർഡിനെതിരെ കുപ്രചരണങ്ങൾ പടച്ചുവിടുന്നു. ബഹു. മുഖ്യമന്ത്രി അങ്ങ് ആദ്യം വാക്ക് പാലിക്കു എന്നിട്ട് വിരട്ടലും വിലപേശലും കള്ള പ്രചരണവും നടത്തു. വിദ്യ കൊണ്ട് പ്രബുദ്ധത നേടിയ നാട്ടിൽ അങ്ങ് ആരെയാണ് കബളിപ്പിക്കാൻ ശ്രമിക്കുന്നത്. റബ്ബർ ബോർഡിന്റെയും കേന്ദ്ര സർക്കാരിന്റെയും പദ്ധതികളെ തങ്ങളുടേതായി അവതരിപ്പിച്ച് കൈയടി നേടി എന്ന മിഥ്യാ ധാരണയിൽ താങ്കൾക്ക് അധികം പോകാൻ സാധിക്കാതെ വരും എന്നത് അനദിവിതൂര ഭാവിയിൽ ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വില സ്ഥിരതാ ഫണ്ട് കേന്ദ്രത്തെ പ്രതിക്കൂട്ടിൽ കയറ്റാനുള്ള ശ്രമം ആസുത്രിതമെന്ന് എൻ ഹരി
