കോട്ടയത്ത് യുവാവ് ഓട്ടോറിക്ഷ ഡ്രൈവറെ കുത്തിയ ശേഷം ആത്മഹത്യ ചെയ്തു

Breaking Kerala

കോട്ടയം : ഓട്ടോറിക്ഷ ഡ്രൈവറെ കുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഓട്ടം പോകാന്‍ വിളിച്ചുവരുത്തിയ ശേഷം ഡ്രൈവര്‍ പ്രസാദിനെ കിഴക്കേകുന്നുപുറം സ്വദേശി ഷിബുവാണ് കൊലപ്പെടുത്തിയത്.റബര്‍ വെട്ടുന്ന കത്തി ഉപയോഗിച്ച്‌ പ്രസാദിനെ കുത്തിയ ശേഷം ഷിബു വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു.വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.

ഇടത് നെഞ്ചിന്റെ താഴെയാണ് പ്രസാദിന് മുറിവേറ്റത്. കുത്തേറ്റ ശേഷം പ്രസാദ് തന്നെ ഓട്ടോറിക്ഷ ഓടിച്ചുപോകാന്‍ ശ്രമിച്ചു.ഇതിനിടെ വണ്ടി ഇലകട്രിക് പോസ്റ്റിലിടിച്ച്‌ അപകടവുമുണ്ടായി.തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നാണ് പ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവര്‍ക്കും ഇടയില്‍ ഉണ്ടായിരുന്ന വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.സംഭവത്തില്‍ വെള്ളൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *