കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

Breaking Kerala

ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ബസ്സിനുള്ളില്‍ വെച്ച്‌ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ബസ് ജീവനക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.തലപ്പലം, സ്വദേശി രാജീവ് ആര്‍.വി എന്നയാളെയാണ് ഈരാറ്റുപേട്ട പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇയാള്‍ ക്ലീനറായി ജോലി ചെയ്തു വന്നിരുന്ന സ്വകാര്യബസില്‍ വെച്ചാണ് സംഭവം.

കഴിഞ്ഞ ദിവസം രാവിലെ 10.15 മണിയോടുകൂടി കുന്നോന്നി ടൗണ്‍ ഭാഗത്ത് ഭക്ഷണം കഴിക്കുന്നതിനായി ബസ് നിര്‍ത്തിയിട്ടിരുന്നു. ഈ സമയം ബസ്സിനുള്ളില്‍ ഇരിക്കുകയായിരുന്ന പ്രായപൂര്‍ത്തികാത്ത പെണ്‍കുട്ടിക്ക് നേരെ രാജീവ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് പരാതി. അതിക്രമം നടക്കുമ്ബോള്‍ ബസില്‍ പെണ്‍കുട്ടി തനിച്ചായിരുന്നു. കുട്ടി ബഹളം വെച്ചതോടെയാണ് ഇയാള്‍ പിന്‍മാറിയത്. പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിക്കുകയും പിന്നാലെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.തുടര്‍ന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ്
പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *