കുറവിലങ്ങാട് ദേവമാതയ്ക്ക് യോഗയിൽ സുവർണ നേട്ടം

Education

കടുത്തുരുത്തി: കോട്ടയം ജില്ലാ യോഗാ അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാതല യോഗാ ചാമ്പ്യൻഷിപ്പിൽ കുറവിലങ്ങാട് ദേവമാതാ കോളെജ് മൂന്ന് ഗോൾഡ് മെഡലുകൾ നേടി. വിവിധ വിഭാഗങ്ങളിൽ നടന്ന വ്യക്തിഗതമത്സരങ്ങളിൽ ജോയൽ ജോസ് (രണ്ടാംവർഷ എം.എസ് സി. സുവോളജി), നവീൻ മാർട്ടിൻ (രണ്ടാംവർഷ എം. എ. മലയാളം ),അർജുൻ രാജ് (രണ്ടാംവർഷ ബികോം ഫിനാൻസ് ) എന്നിവരാണ് ചാമ്പ്യൻമാരായത്.

ഡോ. ജോബിൻ ജോസ്, പ്രസീദ മാത്യു, ഡോ.സതീശ് തോമസ് എന്നിവരാണ് ദേവമാതാ യോഗാ ടീമിനെ പരിശീലിപ്പിക്കുന്നത്. വിജയികളെ പ്രിൻസിപ്പാൾ ഡോ.സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പാൾ ഫാ. ഡിനോയി കവളമ്മാക്കൽ എന്നിവർ അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *