കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ കുർബാനയ്ക്കിടെ പ്ലസ് വണ്‍ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു. പോള്‍ ജോസഫിന്റെ മകൻ മിലൻ പോള്‍ (16) ആണ് മരിച്ചത്.ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഞായറാഴ്ച കുർബാനയ്ക്കിടെയായിരുന്നു സംഭവം.ഇടവകയിലെ ആള്‍ത്താര ബാലനായിരുന്നു.
കുർബാനയ്ക്കിടെ പെട്ടെന്ന് മിലൻ കുഴഞ്ഞു വീഴുകയായിരുന്നു. സംഭവത്തെ തുടർന്ന് ആളുകള്‍ ഓടി എത്തുമ്ബോള്‍ വായില്‍നിന്നു നുരയും പതയും വരുന്ന നിലയിലായിരുന്നു മിലനെ കണ്ടത്. ഉടൻതന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാല്‍ എന്താണ് മരണകാരണം വ്യക്തമല്ല. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് മരിച്ച മിലൻ. പോസ്റ്റ്മോർട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.