കോട്ടയം : ഒരേദിശയില്‍ സഞ്ചരിച്ച ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. അതിരമ്ബുഴ കോട്ടയ്ക്കുപുറം മാവേലിനഗര്‍ ചിറമുഖത്ത് ജോയിയുടെ മകൻ രഞ്ജിത്ത് ജോസഫ്(35) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം അതിരമ്ബുഴ – പാറോലിക്കല്‍ റോഡില്‍ പാറോലിക്കല്‍ ജംഗ്ഷനു സമീപം ആണ് അപകടം ഉണ്ടായത്. അതിരമ്ബുഴ ഭാഗത്തുനിന്നു പാറോലിക്കല്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഇരുബൈക്കുകളുടെയും ഹാൻഡിലുകള്‍ തമ്മില്‍ ഉരസുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡരികിലെ പോസ്റ്റില്‍ ഇടിച്ചാണ് രഞ്ജിത്തിന് അപകടം സംഭവിച്ചത്. ഓടിക്കൂടിയ നാട്ടുകാര്‍ ഉടൻ തന്നെ രഞ്ജിത്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുകെയില്‍ ജോലി ചെയ്യുന്ന രഞ്ജിത് അവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു. ഭാര്യ റിയ ഇംഗ്ലണ്ടില്‍ നഴ്സാണ്. ഏക മകള്‍ ഇസബെല്ല. അമ്മ: ത്രേസ്യാമ്മ. സംസ്കാരം പിന്നീട് നടക്കും.