കൊട്ടാരപ്പള്ളി ആശ്രമ ഇടവക ദേവാലയത്തിൽ വിശുദ്ധ സെബാസ്ത്യനോസിന്റെ തിരുനാൾ നാളെ സമാപിക്കും

Kerala

വൈക്കം: കൊട്ടാരപ്പള്ളി ആശ്രമ ഇടവക ദേവാലയത്തിൽ വിശുദ്ധ സെബാസ്ത്യനോസിന്റെ തിരുനാൾ നാളെ സമാപിക്കും. നാളെ തിരുനാൾ ദിനത്തിൽ രാവിലെ ആറരയ്ക്ക് ദിവ്യബലി . റവ. ഫാ. സിബിൻ പെരിയപ്പാടൻ കാർമികത്വം വഹിക്കും. രാവിലെ 10ന് ആഘോഷമായ തിരുനാൾ കുർബാന. റവ. ഫാ. നിക്ലാവോസ് പുന്നയ്ക്കൽ കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണവും വാഴ്‌വും . തിരുക്കർമ്മങ്ങൾക്ക് ശേഷം സംഗീത കലാവിരുന്നും ചെണ്ട വയലിൻ ഫ്യൂഷനും ഉണ്ടാകും. 12ന് രാവിലെ ആറരയ്ക്ക് മരിച്ചവരുടെ ഓർമ ദിനത്തിൽ ദിവ്യബലിയും സിമിത്തേരി ദർശനവും ഉണ്ടാകും. തുടർന്ന് തിരുനാളിന്റെ കൊടിയിറക്കം.

Leave a Reply

Your email address will not be published. Required fields are marked *