കൊല്ലം: കൊട്ടാരക്കര കോട്ടാത്തലയില്‍ അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടര്‍ സ്വകാര്യ ബസുമായി കൂട്ടി ഇടിച്ച് മകന് ദാരുണാന്ത്യം.മൂഴിക്കോട് സ്വദേശി എട്ട് വയസുള്ള സിദ്ധാര്‍ഥ് ആണ് മരിച്ചത്. അമ്മ ഡയാനയെ ഗുരുതര പരിക്കോടെ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കൊട്ടാരക്കര പുത്തൂര്‍ റോഡില്‍ രാവിലെ എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതര പരിക്കുപറ്റിയ സിദ്ധാര്‍ഥ് തിരുവന്തപുരം എസ് എ ടിയില്‍ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് 12 മണിയോടെയാണ് മരിച്ചത്. സ്വകാര്യ ബസും സ്കൂട്ടറും പുത്തൂര്‍ ഭാഗത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ തട്ടി സ്കൂട്ടര്‍ മറിഞ്ഞാണ് അപകടം ഉണ്ടായത്.