കോതനല്ലൂര്‍ ഫൊറോനാ പള്ളിയില്‍ ഉണ്ണീശോയുടെ ഛേദനാചാര തിരുനാളിന് 25 ന് കൊടിയേറ്റം

Kerala Local News

കടുത്തുരുത്തി:കോതനല്ലൂര്‍ കന്തീശങ്ങളുടെ ഫൊറോനാ പള്ളിയില്‍ ഉണ്ണീശോയുടെ ഛേദനാചാര തിരുനാളിന് 25 ന് കൊടിയേറും.രാത്രി 12ന് പിറവിയുടെ തിരുകര്‍മങ്ങള്‍, രാവിലെ 5.45ന് വിശുദ്ധ കുര്‍ബാന, 7.15ന് കൊടിയേറ്റ്, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. 26, 27, 28 തീയതികളില്‍ രാവിലെ 6.30നും വൈകൂന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന, നൊവേന. 29ന് രാവിലെ 6.30ന് പരിശുദ്ധ കുര്‍ബാന, നൊവേന, തുടര്‍ന്ന് വിവാഹ ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെ ആദരിക്കും, സ്‌നേഹവിരുന്ന്. വൈകൂന്നേരം അഞ്ചിന് പരിശുദ്ധ കുര്‍ബാന, സന്ദേശം. 30ന് രാവിലെ 6.30നും വൈകൂന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന, നൊവേന. 31ന് രാവിലെ 5.45ന് വിശുദ്ധ കുര്‍ബാന, നൊവേന, തുടര്‍ന്ന് തിരുസ്വരൂപങ്ങള്‍ മോണ്ഡലത്തില്‍ പ്രതിഷ്ഠിക്കും. രാവിലെ 7.30നും 9.45നും വിശുദ്ധ കുര്‍ബാന, വൈകൂന്നേരം 4.30ന് തിരുനാള്‍ കുര്‍ബാന, നൊവേന – ഫാ.സോണി ചൂരപ്പുഴ, സന്ദേശം – ഫാ.ഇമ്മാനുവേല്‍ പാറേക്കാട്ട്, 6.30ന് പട്ടണപ്രദക്ഷിണം, 8.15ന് വര്‍ഷാവസാന പ്രാര്‍ത്ഥന, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, വാദ്യമേള മത്സരം. ജനുവരി ഒന്നിന് പുലര്‍ച്ചെ 12ന് വര്‍ഷാരംഭ പ്രാര്‍ത്ഥന, തുടര്‍ന്നും രാവിലെ 5.45നും 7.30നും 9.30നും 11.30നും വിശുദ്ധ കുര്‍ബാന. വൈകൂന്നേരം 4.30ന് തിരുനാള്‍ റാസ – ഫാ.ലിന്‍സ് തടത്തില്‍, ഫാ.മാത്യു തയ്യില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. തിരുനാള്‍ സന്ദേശം – ഫാ.കുര്യാക്കോസ് വട്ടമുകളേല്‍, 6.30ന് തിരുനാള്‍ പ്രദക്ഷിണം, 8.30ന് നാടകം. ജനുവരി രണ്ടിന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, വൈകൂന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, തിരുസ്വരൂപങ്ങളുടെ പുന: പ്രതിഷ്ഠ, കൊടിയിറക്കല്‍.

Leave a Reply

Your email address will not be published. Required fields are marked *