എം. എ. കോളേജ് റിട്ട. ടീച്ചേഴ്സ് ഫോറത്തിന്റെ വാർഷികം നടന്നു
കോതമംഗലം : കോതമംഗലം അറിയപ്പെടുന്നത് എം. എ. കോളേജിന്റെ പേരിലാണെന്ന് സെന്റ്. ജോസഫ് (ധർമ്മഗിരി ) ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ. അഭയ എം എസ് ജെ.കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ റിട്ട. ടീച്ചേഴ്സ് ഫോറത്തിന്റെ 16-മത് വാർഷികത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ.കായിക, വിദ്യാഭ്യാസ മേഖലയിൽ നിരവധി സംഭവനകളാണ് കോളേജ് നൽകികൊണ്ടിരിക്കുന്നതെന്നും സിസ്റ്റർ സൂചിപ്പിച്ചു.ജീവിതമെന്ന് പറയുന്നത് ഒരു വലിയ മാരത്തോൺ മത്സരമാണെന്നും, പ്രായമായി കഴിഞ്ഞാൽ ബാറ്റൺ കൈമാറേണ്ട സമയത്ത് ബാറ്റൺ മക്കൾക്ക് കൈമാറണമെന്നും, പ്രായമായിപ്പോയി എന്ന് കരുതി ജീവിതം ആസ്വദിക്കാതിരിക്കരുതെന്നും, നമ്മുടെ ജീവിതം ആരംഭിക്കുന്നത് തന്നെ 65 ആം വയസിലാണെന്നും സിസ്റ്റർ പറഞ്ഞു.എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് വാർഷികം ഉത്ഘാടനം ചെയ്തു. മുൻ പ്രിൻസിപ്പലും, റിട്ട. ടീച്ചഴ്സ് ഫോറം പ്രസിഡന്റുമായ പ്രൊഫ. എം. കെ. ബാബു അധ്യക്ഷത വഹിച്ചു.അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാല തയ്യാറാക്കിയ ലോകത്തിലെ മികച്ച ശാസ്ത്രഞ്ജരുടെ നിരയിൽ ഇടം നേടിയ കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യനേയും , 80 വയസ് പിന്നിട്ട പ്രൊഫ.ഫാ.പി. വി.കുര്യാക്കോസ്,പ്രൊഫ. പി.പി. പൗലോസ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. റിട്ട. ടീച്ചേഴ്സ് ഫോറം സെക്രട്ടറി പ്രൊഫ. കെ. എം. കുര്യാക്കോസ്,
ട്രഷറർ പ്രൊഫ. ടി. വി. ജേക്കബ്, വൈസ് പ്രസിഡന്റ് ഡോ . കെ. സി. രാജൻ എന്നിവർ സംസാരിച്ചു. കോളേജിൽ നിന്ന് വിരമിച്ച പ്രിൻസിപ്പൽമാർ, അധ്യാപകർ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.