കൂട്ടുപുഴ ചെക്ക്പോസ്റ്റില്‍ എം.ഡി.എം.എ. വേട്ട; ഒരാള്‍ അറസ്റ്റില്‍

Kerala

തിരുവനന്തപുരം: എക്സൈസ് ചെക്ക്പോസ്റ്റില്‍ വന്‍ എം.ഡി.എം.എ. വേട്ട. കൂട്ടുപുഴ ചെക്ക്പോസ്റ്റില്‍ ആണ് സംഭവം.
ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട് രാമനാട്ടുകരയിലേക്ക് ബൈക്കില്‍ കടത്തുകയായിരുന്ന 105.994 ഗ്രാം എം.ഡി.എം.എ. എക്സൈസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി ഹുസ്നി മുബാറക്ക് (28) അറസ്റ്റിലായി.

മാര്‍ക്കറ്റില്‍ പത്ത് ലക്ഷത്തിലേറെ രൂപ വില വരുന്ന സിന്തറ്റിക് മയക്കുമരുന്നാണ് ഇയാളില്‍ നിന്നും പിടികൂടിയത്. കോഴിക്കോട് ജില്ലയില്‍ കോളേജുകളിലും മറ്റും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇയാളുടെ സ്ഥിരം ഇടപാടുകാര്‍. 

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂട്ടുപുഴ ചെക്ക്പോസ്റ്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ പി. അനീഷ് മോഹന്‍ നേതൃത്വം നല്‍കിയ സഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ അസീസ് എ, കമലാക്ഷന്‍ ടി.വി, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) ഖാലിദ് ടി, ബിജു കെ.കെ എന്നിവരുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *