കൊല്ലത്തു നിന്ന് തിരുപ്പതിയിലേക്ക് പുതിയ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈൻ ആയി ഉദ്ഘാടനം ചെയ്തു. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ എം പിമാരും പ്രാദേശിക രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.കൊല്ലത്തു നിന്ന് ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് തിരുപ്പതിയിലേക്ക് ട്രെയിൻ പുറപ്പെടുക. തിരുപ്പതിയില്‍ നിന്ന് ബുധൻ, ശനി ദിവസങ്ങളില്‍ കൊല്ലത്തേക്കും തീവണ്ടി പുറപ്പെടും.
15-ാം തീയതി ഉച്ചയ്ക്ക് 2.40-ന് തിരുപ്പതിയില്‍ നിന്ന് പുറപ്പെടുന്ന തീവണ്ടി 16ന് 6.20-ന് കൊല്ലത്തെത്തും. പതിനാറാം തീയതി രാവിലെ കൊല്ലത്തു നിന്ന് തിരുപ്പതിയിലേക്കും. കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂർ, പാലക്കാട്, കോയമ്ബത്തൂർ, തിരുപ്പുർ, ഈറോഡ്, സേലം, ജോലാർപ്പെട്ട്, കാട്പാടി, ചിറ്റൂർ എന്നിവിടങ്ങളിലാണ് തീവണ്ടിക്ക് സ്റ്റോപ്പുകള്‍ അനുവദിച്ചിരിക്കുന്നത്.
രണ്ട് എസി ടു ടയർ, അഞ്ച് എസി ത്രീ ടയർ, ഏഴ് സ്ലീപ്പർ ക്ലാസ്, രണ്ട് ജനറല്‍ സെക്കൻഡ് ക്ലാസ്, ഒരു സെക്കൻഡ് ക്ലാസ്, ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക കോച്ച് എന്നിവയാണ് തീവണ്ടിയില്‍ യാത്രക്കാർക്കായി സജ്ജമാക്കിയിരിക്കുന്നത്.