എയ്‌ഡ്‌സ് രോഗിയാണന്ന കാര്യം അറിഞ്ഞ് കൊണ്ട് പത്ത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 3 ജീവപര്യന്തവും 22 വർഷം കഠിന തടവും ശിക്ഷ വിധിച്ച് കോടതി

Breaking Kerala

എയ്‌ഡ്‌സ് രോഗിയാണന്ന കാര്യം അറിഞ്ഞ് കൊണ്ട് പത്ത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 3 ജീവപര്യന്തവും 22 വർഷം കഠിന തടവും ശിക്ഷ വിധിച്ച് കോടതി. കൊല്ലം പുനലൂരിൽ ആണ് സംഭവം.കൊല്ലം പുനലൂർ പോക്സോ അതിവേഗ കോടതി ജഡ്‌ജി ടി ഡി ബൈജുവാണ് ശിക്ഷ വിധിച്ചത്. എയ്‌ഡ്‌സ് പരത്തണമെന്ന ഉദ്ദേശത്തോടെയാണ് 41 കാരൻ പത്ത് വയസുകാരനെ പീഡിപ്പിച്ചതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കടുത്ത ശിക്ഷ കോടതി നൽകിയത്.പീഡിപ്പിച്ചെന്നാണ് കേസ്.
മൂന്ന് ജീവപര്യന്തവും 22 വർഷം കഠിന തടവുമാണ് ശിക്ഷ. 1.05 ലക്ഷം രൂപ പിഴയും പിഴ ഒടുക്കിയില്ലെങ്കിൽ 9 മാസം അധിക തടവ്
അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *