വയോജനങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ഒരു നിലയ്ക്കും വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി ഡോ. ബിന്ദു

Breaking Kerala

കൊല്ലം: കൊല്ലം തേവലക്കരയില്‍ വയോധികയെ ദേഹോപദ്രവമേല്‍പ്പിക്കുകയും അവരോട് മനുഷ്യത്വഹീനമായി പെരുമാറുകയും ചെയ്തത് അന്വേഷിച്ച്‌ അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍ദ്ദേശം നല്‍കി.

ഏലിയാമ്മ എന്ന വയോധികയ്ക്ക് സ്വന്തം വീട്ടില്‍ വെച്ച്‌ മകന്റെ ഭാര്യയും അധ്യാപികയുമായ മഞ്ജു മോളില്‍ നിന്ന് അതിക്രമം നേരിടേണ്ടി വന്ന സംഭവത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. കൊല്ലം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഇന്നുതന്നെ സംഭവസ്ഥലം നേരിട്ട് സന്ദര്‍ശിച്ച്‌ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

വയോജനങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ഒരു നിലയ്ക്കും വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഏലിയാമ്മയ്ക്ക് മതിയായ സംരക്ഷണവും നിയമസഹായവും ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി ഡോ. ബിന്ദു അറിയിച്ചു. ആവശ്യമായ മറ്റു തുടര്‍നടപടികള്‍ക്കായി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ബന്ധപ്പെട്ട മെയിന്റനന്‍സ് ട്രിബ്യൂണലിന് കൈമാറണമെന്നും മന്ത്രി ഡോ. ബിന്ദു നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *