കൊല്ലം: വടക്കൻ പറവൂരിൽ കിടക്ക നിർമാണ കേന്ദ്രത്തിൽ തീപിടിത്തം. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും സംഭവിച്ചിട്ടില്ല.തീപിടിത്തത്തിന് പിന്നാലെ നിർമാണ കേന്ദ്രത്തിൽ നിന്ന് ഉടൻ തന്നെ ആളുകൾ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. തീ നിയന്ത്രണ വിധേയമാക്കാൻ കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ പ്രദേശത്ത് എത്തിയിട്ടുണ്ട്.
നോർത്ത് പറവൂരിൽ കിടക്ക നിർമാണ കേന്ദ്രത്തിൽ തീപിടിത്തം
