കൊല്ലം∙ ജില്ലാ കലക്ടറേറ്റ് സ്ഫോടനക്കേസ് പ്രതികൾ കോടതി ജനൽചില്ല് അടിച്ചുതകർത്തു. വിചാരണയ്ക്കായി കോടതിയിൽ എത്തിച്ചപ്പോഴാണു കൈവിലങ്ങുകൊണ്ട് ജനൽചില്ല് അടിച്ചുതകർത്തത്. ആന്ധ്രാപ്രദേശിലെ കടപ്പ ജയിലിൽനിന്നാണു പ്രതികളെ കൊല്ലത്തേക്കു കൊണ്ടുവന്നത്. അബ്ബാസ് അലി, ഷംസൂൻ കരീം രാജ, ദാവൂദ് സുലൈമാൻ, ഷംസുദ്ദീൻ എന്നിവരാണു പ്രതികൾ. ഇവരെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റി. 2016 ജൂൺ 15നായിരുന്നു കൊല്ലം കലക്ടറേറ്റിൽ സ്ഫോടനം നടന്നത്.
കൊല്ലത്ത് സ്ഫോടനക്കേസ് പ്രതികൾ കോടതി ജനൽചില്ല് അടിച്ചുതകർത്തു
