കൊല്ലം: അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ സ്ത്രീയെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചതായി സൂചന. ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സ്ത്രീ മുമ്പ് ഉള്‍പ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കല്ലമ്പലം ഞെക്കാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. കൊല്ലത്തെ ഒരു ടെക്സ്റ്റയില്‍സ് ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഞെക്കാട്ടെ ഒരു വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഇവിടെ ഒരു സ്ത്രീയാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. എന്നാല്‍ നാലുദിവസമായി ഈ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്ന് വീട്ടുടമ പൊലീസിനോട് പറഞ്ഞു.
എന്നാല്‍ ഈ സ്ത്രീയുടെ ഫോട്ടോ കുട്ടിയെ കാണിച്ച് ഉറപ്പാക്കിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കാനാകൂ എന്ന് പൊലീസ് സൂചിപ്പിച്ചു. സംഘത്തില്‍ ഉള്‍പ്പെട്ട പുരുഷന്മാരെ കണ്ടെത്താനും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.