62 മത് സ്കൂൾ കലോത്സവത്തിന് കൊല്ലത്ത് തുടക്കം. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പ്രധാന വേദി ആയ ആശ്രാമം മൈതാനത്തു പതാക ഉയർത്തിയാണ് ഔദ്യോഗിക തുടക്കമിട്ടത്. തുടർന്ന് കാസർഗോഡ് നിന്നുള്ള ഭിന്നശേഷി കുട്ടികളുടെ ചെണ്ടമേള കലാവിരുന്നും കലോത്സവ ചരിത്രത്തിൽ ആദ്യമായി ഗോത്ര കല ഉൾക്കൊള്ളിച്ചു മംഗലം കളിയും സിനിമ താരം ആശ ശരത്തും സംഘവും അവതരിപ്പിച്ച സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്കാരവും പ്രധാന വേദിയിൽ അരങ്ങേറി .ജനുവരി 4മുതൽ 8 വരെ സംസ്ഥാന കലോത്സവം കൊല്ലത്ത് 24 വേദികളിൽ അരങ്ങേറും.