കോലഞ്ചേരിയിൽ പ്രസ്സ് ക്ലബിന്റെ നേതൃത്വത്തിൽ യോഗ ദിനാചരണം നടത്തി

Local News

കോലഞ്ചേരി: കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്‌സ്് കോളേജ്, സെയ്ന്റ് പീറ്റേഴ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ എന്‍.സി.സി.കേഡറ്റുകളും, വെണ്ണിക്കുളം ഫെയ്ത്ത് ഇന്ത്യയിലെ കുട്ടികള്‍, പഴന്തോട്ടം നവജീവന്‍ യോഗാ കേന്ദ്രത്തിലെ പഠിതാക്കള്‍ എന്നിവര്‍ കോലഞ്ചേരി പ്രസ്‌ക്ലബ്ബിന്റെ സഹകരണത്തോടെ കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്‌സ് കോളേജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ യോഗ ദിനാചരണം നടത്തി. 180 വിദ്യാര്‍ഥികള്‍ ഒരേ സമയം യോഗ പ്രദര്‍ശനവും പുതിയ യോഗ രീതികളുടെ പഠനവും നടത്തി. പ്രസ്‌ക്ലബ്ബ പ്രസിഡന്റ് പ്രദീപ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിനുജ ജോസഫ് ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗാചാര്യന്‍ ടി.എം. വര്‍ഗീസ് യോഗാദിന സന്ദേശം നല്‍കി. സ്‌കൂള്‍ ഹെഡ്മിസ്ട്ര്‌സ് ജെയ്‌മോള്‍ വി. ചാക്കപ്പന്‍, എന്‍.സി.സി. ഓഫീസര്‍മാരായ ജിന്‍ അലക്‌സാണ്ടര്‍, രഞ്ജിത് പോള്‍, നവജീവന്‍ യോഗാ കേന്ദ്ര അംഗം പി.എം. ജോര്‍ജ്, എം.വി. ശശിധരന്‍, എന്നിവര്‍ പ്രസംഗിച്ചു. പ്രസ്സ് ക്ലബ്‌ അംഗങ്ങളായ റ്റി. റ്റി. പൗലോസ്, സനൂപ് കുട്ടൻ, അജേഷ് സി.എസ്. മാത്യു കിങ്ങിണിമറ്റം തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *